“അരുതാഴിക” കഥ / Menstruation journey

Scroll down to get the english version 🙂 

__________________________________________________________________________________________

അറിഞ്ഞു വന്ന കാലം തൊട്ടേ “അരുതാഴിക” എന്നാണ് ഞാൻ കേട്ടത്. എന്താണ് ഇത്രക്ക് അരുതാത്തതെന്ന് അന്നും മനസിലായിട്ടില്ല, ഇപ്പോഴും.

ആദ്യമായിട്ട് കറ (blood) കണ്ടപ്പോൾ ഒന്ന് പേടിച്ചു. നേരത്തെ ‘അമ്മ ഇതിനെപറ്റി warning തന്നതുകൊണ്ടാവണം, പെട്ടെന്നു തന്നെ പേടി തരണം ചെയ്തു നല്ല excited ആയി ഓടി പോയി വിവരം അറിയിച്ചു. ഞാൻ വല്യ കുട്ടി ആയേൻ്റെ ലക്ഷണം ആണത്രേ. ഇനി “വല്യ ആളായിട്ടൊക്കെ മതി” എന്ന പല്ലവി കേക്കണ്ടല്ലോ. ആ സന്തോഷത്തിൽ ആയിരുന്നു അപ്പൊ. ഇനിമുതൽ ഞാൻ ആഗ്രഹിച്ച പോലൊക്കെ നടക്കാലോ എന്ന് സ്വപ്നങ്ങൾ നെയ്തു കൂട്ടിയപ്പോൾ അറിഞ്ഞില്ലായിരുന്നു, ഇനി എനിക്ക് മുന്നിൽ വരാനിരിക്കുന്നത് ഉണ്ടായിരുന്നതിലും വല്യ കെണി ആയിരുന്നെന്ന്. 😞

അന്നേവരെ എൻ്റെ ആഗ്രഹങ്ങൾ പറയുമ്പോൾ ഉള്ള ഉത്തരം “വല്യ കുട്ടിയാവട്ടെ, എന്നിട്ട് മതി” എന്നായിരുന്നു. “അരുതാഴിക” സംഭവിച്ചപ്പോൾ മുതൽ “ഇനി അടങ്ങി ഒതുങ്ങി വീട്ടിൽ ഇരുന്നോണം” എന്നായി. എന്ത് കഷ്ടാന്നു നോക്കണേ…

എന്തായാലും വല്യ കുട്ടി ആയല്ലോ. ഇനി പയ്യെ കാര്യങ്ങൾ കയ്യിലെടുക്കാം എന്ന പ്ലാനോടെ ഞാൻ മുന്നോട്ട് നീങ്ങി. അപ്പൊ ദേ വരണൂ നാട്ടാരും ബന്ധുക്കളും. വന്നപാടെ തുടങ്ങി, “പോയി കുളിക്ക്, മൂലയ്ക്ക് പോയി ഇരിക്ക്, 20 അടി പൂജാമുറിയിൽ നിന്ന് മാറി നിക്ക്, അതിൽ തൊടരുത്, ഇതിൽ തൊടരുത് (ചെടിയ്ക്ക് വെള്ളമൊഴിക്കുന്നത് ഉൾപ്പെടെ), മുറിയിൽ നിന്ന് ഇറങ്ങരുത്, ഇതേ കഴിക്കാവൂ, പകൽ വെട്ടത്തു പുറത്തിറങ്ങരുത് (രാത്രിയിലും ബാധകം)” എന്ന് വേണ്ട എന്റമ്മോ… ഇതൊക്കെയാണ് വല്യ ആളാവുന്നേൻ്റെ ഭാഗമെന്ന് അറിഞ്ഞിരുന്നേ ഞാൻ ഇക്കാര്യം പുറത്തു അറിയിക്കില്ലായിരുന്നു -_- ഇതിപ്പോ ഒരു സ്വൈര്യം തരില്ലെന്ന് പറഞ്ഞാ???? ദേഷ്യം വരൂല്ലേ? കയർത്താലോ…? “ശബ്ദം ഉയർത്താൻ പാടില്ല ഇ സമയം” എന്ന് പറഞ്ഞങ്ങട് ഒതുക്കും. 🤐

ഈ കലാപരിപാടി ആദ്യത്തെ 1 2 3 മാസം നീണ്ടു നിന്നു. ശല്യം തീർന്നല്ലോ എന്ന് സമാധാനിച്ച് ഇരിക്കുമ്പോഴാണ് മാസാമാസം വില്ലൻ എന്നെ visit ചെയുന്നത്. ബന്ധുക്കൾ വന്നത് fruits and chocolates ആയിട്ടാണെങ്കി ഇവനോ… വേദനയും കൊണ്ട്. ആരോടേലും പറയാൻ പറ്റുവോ… കടിച്ചമർത്തി ഇരിക്കും. ഇങ്ങനെ കടിച്ചമർത്തി ഇരിക്കുമ്പോ കൂട്ടുകാർ ചോദിച്ചോണ്ട് വരും എന്താ മുഖം ഇങ്ങനെ ഇരിക്കുന്നെ എന്ന്. പെങ്കുട്ട്യോളോട് കാര്യം പറയും. ഇപ്പോഴത്തെ ആമ്പിള്ളേരെ പോലെ “advanced” ഒന്നും അല്ല അന്നത്തെ എൻ്റെ ചങ്കന്മാർ. ചോദിച്ചോണ്ട് വരുമ്പോ വേദനയൊക്കെ മറന്ന് ഒന്ന് ചിരിച്ച് കാണിക്കും. എന്നിട്ടും ചോദിച്ചോണ്ട് വന്നാൽ എന്നിലെ ഭദ്രകാളിയെ അവർ കാണും. എവിടുന്നാണ് എന്നിൽ ഇത്രയും കാലം ഇല്ലാതിരുന്ന ഭദ്രകാളി വന്നതെന്ന് വീട്ടിൽ പോയിട്ട് ആലോചിക്കും. അവരിൽ ചിലർക്ക് കാര്യം അറിയാം. എന്നാലും നമ്മുടെ വായീന്ന് വീണു കിട്ടാൻ വേണ്ടി ചൊറിയും. ചിലർ അർഥം വെച്ച് സംസാരിക്കും, കളിയാക്കും. അന്നത്തോടെ ഇതിനെ relate ചെയ്ത കാര്യങ്ങൾ ആങ്കുട്ട്യോളോട് പങ്കു വെക്കാൻ മടി ആയിരുന്നു.

എല്ലാവരും ഉണ്ടാക്കിയ കോലാഹലവും, തന്ന ഉപദേശങ്ങളുടെ അടിസ്ഥാനത്തിലും ആവണം, ഞാൻ ഈ പ്രതിഭാസത്തെ പുറത്തു പറയാൻ കൊള്ളാത്ത എന്തോ ആയിട്ട് കണ്ടു. “PERIODS” എന്ന് ഉറക്കെ പറയാൻ മടി ആയിരുന്നു. കോഡ് ഭാഷ ഒക്കെയുണ്ട്. “Out of range, Out of order, Engine out compllllllllllllllllllleeeetely” എന്നൊക്കെ. Sanitary Pad വേണമെങ്കിൽ സ്ത്രീജനങ്ങളെ മാത്രം സമീപിച്ചു. മെഡിക്കൽ ഷോപ്പിൽ പോയാൽ Pad എടുത്തു തരുന്ന ചേട്ടൻ ആർക്കും മനസിലാവാത്ത വിധം ന്യൂസ് പേപ്പറിൽ പൊതിഞ്ഞു ഭദ്രമായി കവറിൽ ആക്കി തരും. ഏതു brand വേണമെന്ന് ശബ്ദം താഴ്ത്തിയാ ചോദിച്ചോണ്ടിരുന്നത്. പുള്ളിക്കും നാണക്കേടാവും പുറത്തു അറിയിക്കാൻ. പാവം…

പൊതുവെ കുഴിമടിച്ചി ആയതുകൊണ്ട് date ഒന്നും ശ്രദ്ധിച്ചു വെക്കാറില്ലായിരുന്നു. അവസാന നിമിഷത്തിലാണ് Pad വേണം എന്ന് ഓർക്കുന്നത്. ഒരു ഗതി കെട്ട ദിവസം അച്ഛനെ വിളിച്ചു പറയേണ്ടി വന്നു, മേടിച്ചോണ്ട് വരാൻ. ആദ്യമായിട്ടാണ് അച്ഛനെ ഏൽപ്പിക്കുന്നത്. Negative reply ആണ് ഞാൻ പ്രതീക്ഷിച്ചത്. പക്ഷെ എന്നെ ഞെട്ടിച്ചുകൊണ്ട് അച്ഛന്റെ ചോദ്യം, “ഏതു brand വേണം മോളേ?” ഞാൻ പറഞ്ഞു “stayfree”. വീട്ടിൽ വന്നപ്പോ correct item തന്നെ കൊണ്ട് വന്നിരിക്കുന്നു അച്ഛൻ. അതിന്റെ കൂടെ Whisper brand. എനിക്കല്ല, അമ്മയ്ക്കായിരുന്നു. കൂടെ 2 chocolate. “കഴിച്ചോ… വേദന ഉണ്ടേൽ കുറയും” എന്നൊരു പറച്ചിലും.
അന്നാണ് എനിക്ക് ശ്വാസം നേരെ വീണത്. ഇത് അത്ര ഗതികെട്ട ഒരു ഇത് അല്ലെന്ന് അന്നോടെ മനസിലായി. എൻ്റെ അച്ഛനെ പോലെ ആയിരുന്നു ബാക്കി ആൺകുട്ടികൾ എന്ന് ചിന്തിച്ചു പോയി.

അങ്ങനെ കുറച്ചു കാലം പിന്നിട്ടപ്പോൾ മനസ്സിലായി, ഇത് ചെറിയൊരു ഇത് അല്ലെന്നു. മഹാ സംഭവം ആണ്. മാസത്തിൽ 5 6 ദിവസമേ കാലാവധി ഉള്ളെങ്കിലും ഈ വില്ലൻ വന്നു പോകും വരേ ഒരു 100 കാര്യം ശ്രദ്ധിക്കണം. കിടക്കയിൽ നിന്ന് എഴുന്നേൽക്കുന്നത് തൊട്ട് രാത്രി കിടക്കുന്നവരെയും (ഉറങ്ങുമ്പോൾ പോലും) ചെയ്യുന്ന ഓരോ minute കാര്യങ്ങളും പ്രത്യേകം train ചെയ്ത രീതിയിൽ വേണം ചെയ്യാൻ.

For example. തുമ്മൽ. തുമ്മൽ അത്ര വല്യ കാര്യമാണോ? പെൺകുട്ടികൾക്ക് ഈ സമയത്ത് “അതേ”. സാധാരണ ദിവസങ്ങളിൽ എത്ര വേണേലും തുമ്മാം, എങ്ങനെ വേണേലും തുമ്മാ൦. No worries. എന്നാൽ ആ ദിവസങ്ങളിൽ, അടക്കി പിടിച്ച് അടിവയറിനു താഴെ pressure വരാത്ത രീതിയിൽ തുമ്മിയില്ലെങ്കിൽ,പിന്നെ കാര്യം പോക്കാ. Extra blood പുറത്തു വരും. തുമ്മിക്കഴിഞ്ഞോ, തുമ്മുമ്പോഴോ ഉള്ള blood squirt feel ചെയ്യാൻ പറ്റും. Over flow ഉള്ള കുട്ടിയുടെ കാര്യം പിന്നെ പറയേം വേണ്ട. Khuda Gava!! 😱

ഇതേപോലെ പ്രഷർ വരുന്ന എന്ത് കാര്യവും ആകട്ടെ, ഉറക്കെ ചിരിക്കൽ, തുമ്മൽ, ഓടൽ, ചാടൽ, കിടക്കുന്ന പൊസിഷൻ, ചുമ etc… control ചെയ്തിലെങ്കി പോയി. വീട്ടിൽ വന്നിട്ടല്ലേ ആർക്കായാലും “Vanish (trust pink)” ഒക്കെ ഉപയോഗിക്കാൻ പറ്റുള്ളൂ.അതുവരെ stain മറച്ച് പിടിച്ചു നടക്കുന്ന ആ അവസ്ഥ. ഇതിനോടൊക്കെ used അല്ലാത്ത കുട്ടികൾക്ക് (I mean, other than sports women) നേരത്തെ പറഞ്ഞ പോലെ ട്രെയിൻ ചെയ്തു വെക്കണം ഓരോ കുഞ്ഞ് കുഞ്ഞ് കാര്യങ്ങളും. മാസത്തിൽ 25 ദിവസം free bird ആണെങ്കിൽ ഈ ദിനങ്ങളിൽ ഒരു special type athlete ആണ്.

Exam സമയങ്ങൾ ആയിരുന്നു ഏറ്റവും ബുദ്ധിമുട്ട്. എത്ര നേരം ഒരേ ഇരുപ്പ് ഇരിക്കണം. എഴുന്നേൽക്കുമ്പോൾ ആവും അറിയുന്നത് over flow ആയെന്ന്. Ads-il കാണുന്ന brandum, അമ്മ പറഞ്ഞ തന്ന പോംവഴികളും എല്ലാം ചതിച്ചല്ലോ ഭഗവാനേ എന്ന് ആലോചിച്ചാവും എഴുന്നേൽക്കുക. പേപ്പർ കൊടുത്ത് ഇറങ്ങണം, അതും എല്ലാവരും ഇറങ്ങിയതിനു ശേഷം. മുറി വിടുന്നതിനു മുന്നേ ബെഞ്ചിൽ stain പറ്റിയിരുപ്പുണ്ടെങ്കിൽ അത് തുടച്ച് വൃത്തിയാക്കുക എന്നുള്ളത് അടുത്ത മെനക്കേട്. നിൽക്കുന്ന invigilator ആണാണെങ്കിൽ പിന്നെ പറയേം വേണ്ട. Pad dispose ചെയുന്ന പണി. അത് അതിൻറെയും അപ്പുറം. വീട്ടിലായാലും, പബ്ലിക് ആയാലും.

പ്രാഥമിക കർമ്മങ്ങൾ കഴിഞ്ഞ് എഴുന്നേൽക്കുമ്പോൾ Blood Pool കണ്ടാൽ എങ്ങനെയിരിക്കും? I’m sure. ആങ്കുട്ട്യോൾ ബോധം കെടും. ആദ്യം എൻ്റെയും അവസ്ഥ ഏതാണ്ട് അങ്ങനൊക്കെ തന്നെ ആയിരുന്നെങ്കിലും പിന്നീട് അത് used ആയി. ഈ ദിവസങ്ങളിൽ അത് കണ്ടില്ലെങ്കിൽ ആണ് പിന്നെ tension വരിക.

Game of thrones-il Ygritte പറഞ്ഞ പോലെ… “Girls see more blood than boys.”  😍

ഈ സമയത്ത് പെങ്കുട്യോൾ നല്ല ദേഷ്യക്കാരികൾ ആവും എന്ന് പറഞ്ഞ് കേട്ടിട്ടുണ്ടാവുമല്ലോ. ആവും. എങ്ങനെ ആവാണ്ടിരിക്കും? ഇത്രേം കാര്യങ്ങൾ ശ്രദ്ധിച്ച് ചെയ്ത് ആരുടേയും കണ്ണിൽ പെടുത്താതെ നടക്കുന്നതും പോരാഞ്ഞ് കൂടെ കൂടെ വരുന്ന വേദന ചിരിയിലൂടെ കടിച്ചമർത്തി നടക്കുമ്പോൾ എങ്ങനെയേലും ഇതൊന്ന് തീർന്ന് കിട്ടിയാ മതിയെന്ന് ആവും ചിന്ത. ഈ ചിന്തകളിലേക്ക് വലിഞ്ഞ് കേറി വരുന്നവരാണ് ഇവരുടെ ദേഷ്യത്തിന് ഇരയാവുക. പ്രത്യേകിച്ച് കാര്യമൊന്നും വേണ്ട, frustration ഇങ്ങനൊക്കെയാ തീർക്കുക. Hormones-um ഇടയ്ക്ക് നിന്ന് കളിക്കുന്നുണ്ട് കേട്ടോ.

ഇപ്പൊ മനസ്സിലായോ Boys പൊതുവെ mood fluctuation എന്താ പെങ്കുട്യോൾക്ക് കൂടുതൽ എന്ന്?? ഒരു കാരണോം ഇല്ലാണ്ട് ദേഷ്യപ്പെട്ടത് എന്തിനാണെന്ന് ചിന്തിച്ച് ഇനി തല പുകയ്ക്കേം വേണ്ട. നിങ്ങളോടുള്ള പ്രേമം കൊണ്ടൊന്നും അല്ല sir… സ്വപ്നങ്ങൾ കൊണ്ട് കൊട്ടാരം പണിയാൻ വരട്ടെ. ദിതാണ് 70% കാരണം.. എന്ന് വിചാരിച്ച് straight forward ആയി “Periods ആയതുകൊണ്ടാണോ” എന്ന് ചോദിച്ച് പോവരുത്. പിന്നീട് ഉണ്ടാവുന്ന scene-inu ഞാൻ ഉത്തരവാദി ആയിരിക്കില്ല 🙊🙊🙊

ഇപ്പൊ കാലം മാറി. ചങ്കന്മാർക്ക് കാര്യവിവരം നല്ലോലെ ഉണ്ട്. സന്തോഷം. അതിനു പ്രത്യേക thanks social media-kku തന്നെയാണ്. രണ്ടാമത് അവരുടെ അമ്മമാർക്കും പെങ്ങന്മാർക്കും, പിന്നെ ചങ്കത്തികൾക്കും. 😚🤗

ഇപ്പൊ എനിക്ക് അവരോട് ധൈര്യമായി പറയാം. “എടാ ഒരു Pad മേടിച്ച് തരുവോ”. സാധനം on demand ready. “ചേട്ടാ ഒരു Pad” എന്ന് കടക്കാരനോട് പറയാൻ അവർക്കും മടി ഇല്ല. Over flow ആയാൽ തുറന്ന് പറയാം, Periods ആയതു കൊണ്ടാണ് എനിക്ക് ബുദ്ധിമുട്ട് എന്ന് പറയാം, ചൊറിയുന്ന സ്വഭാവം ഉള്ളവനോട് “Periods ആണ്, സൂക്ഷിച്ചോ..” എന്ന് forewarning കൊടുക്കാം… ഒന്നിനും ഒരു തടസ്സമില്ല. Code ഭാഷയുടെ ആവശ്യവുമില്ല.

അടുപ്പം കൂടുതൽ ഉള്ള ചങ്ക് ആണേൽ chocolate മേടിച്ചും തരും. “ഇന്നാ, തിന്ന് പണ്ടാരമടങ്ങ്. ദേഷ്യം പോട്ടെ” എന്ന് പറയും. Next second തന്നെ ദേഷ്യം പമ്പ കടക്കും. സന്തോഷം വരും. ഒന്ന് chocolate കിട്ട്യേൻ്റെ, രണ്ട് ഇങ്ങനൊരുത്തനെ കൂടെ കിട്ട്യേൻ്റെ. 🤗😚🤗😚

ചെക്കന്മാർക്ക് എന്തിലൂടെയാണ് അവൾ കടന്നു പോകുന്നത് എന്നേ അറിയൂ. പറഞ്ഞു കേട്ടുള്ള അറിവ് മാത്രം… മുൻപൊക്കെ വേദന കൊണ്ട് പുളയുമ്പോൾ എന്തിനാ ഭഗവാനേ ഇതൊക്ക പെൺകുട്ടികൾക്ക് തന്നത് എന്ന് ചിന്തിക്കുമായിരുന്നു. അത് ആ കാലത്ത്… ഒറ്റപെട്ടു പോയപ്പോൾ. ഇപ്പൊ കൂടെ ഇവരും ഉണ്ട് എന്നൊരു ബോധം ഉണ്ട്. അന്ന് അരുതാഴിക എന്ന് വിളിച്ച് അടിച്ചമർത്തപ്പെട്ട പ്രതിഭാസത്തെ ഇന്ന് “quite natural” എന്ന് പറഞ്ഞ് കൂടെ നിന്ന് മനസിലാക്കി ഓരോ കാര്യങ്ങൾ ചെയ്ത തരുന്ന ചങ്ക്സ് കൂടെയുള്ളപ്പോ നല്ല confidence ആണ്. എന്ത് cramps എന്ത് pain… എല്ലാം കുറച്ച് നേരത്തേക്ക് മറക്കും.

വേദന ഉണ്ട്, അസ്വസ്ഥത ഒട്ടേറെയുണ്ട്. ശെരിയാണ്. എന്നാലും നല്ല കാര്യമല്ലേ? ഒന്നുമല്ലേലും ഒരു കുഞ്ഞ് ജീവൻ വരാൻ വേണ്ടി അല്ലെ… തുടക്കത്തിൽ നല്ല കുറ്റം പറഞ്ഞേലും ഈ പ്രതിഭാസം അനുഭവിക്കാനും ഒരു ഭാഗ്യം വേണമെന്ന് ഇപ്പോ മനസിലാക്കുന്നു. Sorry boys ആ ഭാഗ്യം നിങ്ങൾക്കില്ല. അതിനാൽ ചങ്കത്തികളെ സഹായിച്ച് ഈ കുറവ് നികത്തുക എന്ന് അപേക്ഷിച്ചു കൊള്ളുന്നു 😂🙊

റാണി പദ്മിനിയിൽ മഞ്ജു ചേച്ചി പറഞ്ഞ പോലെ, “പെങ്കുട്യോൾ super അല്ലെ…???” ഇപ്പോഴത്തെ പോക്ക് വെച്ച് പെങ്കുട്ട്യോൾ മാത്രല്ലാട്ടോ, ആങ്കുട്ട്യോളും super ആ 😚😚😚😚😚😚😍😍😍😍😍😍🤗🤗🤗🤗🤗

____________________________________________________________________________________________

Since the beginning of the jouney, I’ve heard of grown-ups treating menstruation as something “untouchable, unspeakable etc” instead of “sacred”. I never understood why was it so then, nor I’ve now.

I got scared the first time I saw the blood stain. My mother educated me already on this, and thus I got over the fear soon, and ran to inform my family in excitement. I was so much excited that I finally became a big girl.  Being too little was a bar for me to intake my freedom. Now there’ll be no restriction right?? I started weaving dreams on my transformation to a woman, and I never realized then that it was just the beginning of tasting “womanly” life.

Till my first bleeding, my parents always said, “First you should become a woman, then we’ll think of that” whenever I shared my wishes with them. And now… “Now that you’ve become one, behave properly and be at home.” What an awkward situation dude…

Anyway, I knew my time to fly would come. And I waited for my chance, making plans meanwhile. And there landed my relatives and neighbors (By hearing the good news. You see, menstruation is considered something next to sacred in India, and it will be celebrated by presenting the girl with gifts, food, clothes, and gold. Small ceremonies are conducted, offerings are made, special diet and routine are charted out for her. It’s not entirely considered SACRED though. It carries some restriction).

There are restrictions like, girls on their period should not enter into temples, be near animals, water plants, get out of the room, must remain by the corners of a room and so on. I was ordered to undertake the same. If I ever knew I had to do all this, I would have never informed anyone! -_- I was clearly irritated and what not!! Whenever I raised my voice, my mother shushed me down. Now that I’m a grownup, I’m not supposed to do it, it seems.

It went on like up to 3 months. They all left, and I was officially free from rituals. But the real villain came every month without fail to visit me. When my annoying relatives came over with gifts, he offered me pain. I never had the guts to share about it with anyone. I suppressed that pain somehow and wore a smile to mask it. Friends used to ask me whenever they caught me sulking. I talked about it to girls, and hid it from boys. Boys back then were not so much “advanced” like these days. They knew exactly what was going on with me, but still played the fool and at times used to tease me. This kept me away from sharing such things with boys. 😦 😦

Going by the experiences I had post-period, I thought of it as something which is supposed to keep it with myself. I was negligent enough to utter “PERIODS” out loud. Instead, we girls used code words like “out of order, out of range etc.” I approached only ladies to ask for a napkin. Even at medical shops, I was shy to ask for one. The shopkeeper used to pack it with a newspaper so properly in order to hide it. Even he was ashamed to speak out loud about it, it seems. He used to lower his voice while asking for my brand preference.

I was a lazy bag always. So much lazy that I never cared to note down my dates. I always rushed in the last moment to get me a napkin. One fine day, I had to call my dad to get me one. I expected a negative response. To my surprise, he asked me which brand I wanted. I said “Stayfree”. When he came home, along with what I asked, there were 2 more. Whisper brand (for my mother), and chocolates!!! He wound up the scene with a dialogue, “Have this. Pain will go away if any.” 🙂 🙂 **happy tears**

It was then I had a proper relaxation. To be on period is not such a bad thing, I realized. I really wished if other boys could be like my dad. 😦

Time passed… And I realized that it’s a great phenomenon, though I considered it as a villain. This villain had only 5-6 days of life expectancy in a month. I really found it difficult to cope up with him as I had to take care of 100 things. Everything counts – from waking up, to a good night’s sleep (even while sleeping!!!) I had to do all the activities in an entirely new manner, in a specially trained manner.

For ex: Sneezing. Is sneezing that much of a concern??? For girls on their period, YES. She can freely sneeze in any manner, anywhere, any time on the other days. Whereas while on her period, it’s really a big deal. She should sneeze in such a manner which does not bring any pressure under her stomach. If any such thing happens, then God help her. Extra blood would make its way out in the same pressure she gives down there. A lady would literally feel the blood squirting out from her body. Scary right? You can only imagine the situation of a girl naturally having overflow would be like. 😱

Whatever activity that involves giving a pressure down there, like sneezing, coughing, laughing out loud, jumping etc. would put a girl in such a situation. I will be able to rub off the stain or prevent it from happening only after reaching home (or any similar place) right? It was a great mission for me to hide all the stain marks from everyone else and reach a safe spot. Similarly, each activity had to be brought under my control. If I was a free bird on all other days, I was a specially trained athlete during my periods.

Exam times were the moooooooost difficult ones to handle. I had to sit for at least 2 hours without moving. I would realize things has gone wrong only after getting up from my seat. If there were any stains (on my cloth or the bench), I had to wait till every other candidate went out. Afterward, I had to clean the bench without bringing anybody’s attention, another task. Having a male invigilator on those days during my exams was another headache. After taking care of all these things, disposal of the stained sanitary pad, another nightmare. Be it in home, or anywhere else.

Imagine that you happen to see a blood pool after urinating. I’m sure that boys would faint. I was in the same stage initially. Later, it transformed into a tension. Not by seeing blood, but by seeing not enough blood. 🙂 🙂

I now remember Ygritte’s (Game of Thrones character) words: “Girls see more blood than boys.” 😍

It is known that girls would be a real devil during her periods. Ever imagined why? First, hormonal reactions. Secondly, aah its a long story. She has already gone through enough on these days. She would be in different moods. She’ll be wanting somebody to ask her what’s wrong, at the same time gets annoyed on being questioned. You’ll become her prey, your bad luck. Pardon us, this is how we get over with the frustration.

Now Boys!!! Do you get it now?? Don’t you misunderstand her anger-without-reason on you as a green signal for romance anymore 😉 Though beware!! Don’t get too bold and ask her straightforward Ïs it because of Periods?” too… God help you all then 😀

Now things have changed. Time has gone forward, and has taken the boys’ mindset forward too. A special thanks to social media, for being the game changer. And also, to their beloved mothers, sisters, and girlfriends.

Now that time has done a great job, I can share the matter with them without worries. They are not at all ashamed in buying a sanitary pad for me in public. There’s no longer a need to use code words. The word “Periods” was used by me anywhere, anytime, to anyone. Gender was no longer a barrier.

The closer buddies would bring me chocolates whenever I made a drama of my frustration. In a jiffy, all the negativity would go away. Firstly, because I got chocolate. Secondly, because I feel like I’m lucky (luckiest) to have such friends. 🤗😚🤗😚

You boys know only about the frustration of ours and the stories of our cramps from our words. You never felt it. Earlier I used to curse myself for being a girl, and has begged to God to turn me into a boy. It was at a time when I was left alone in this. When the mindset of people was never forward. As of now, I am happy to be a girl, a BLEEDING GIRL, realizing it is the most beautiful thing that can happen to a person. Now my friends call it a “quite natural” phenomenon and take care of me like anything. They understand my bloody demon, and knows well how to shoo it away. When I am surrounded by so much love and understanding, why should I cling on to the pain anymore? I naturally forget all of such kinds of stuff at least for some time.

The periods give me great stress and pain. So what? It’s for a good cause, we all know. To experience this journey, one must get lucky, one must be born a girl. I’m so sorry to tell you this boys, you ain’t lucky!! 😀 But sure, you can compensate it by helping us go through with it 😂🙊

Lots of love.

Published by

The Woman

Lady Stoneheart

4 thoughts on ““അരുതാഴിക” കഥ / Menstruation journey”

Leave a comment